ETV Bharat / state

പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു

author img

By

Published : May 22, 2021, 4:13 PM IST

Updated : May 22, 2021, 4:29 PM IST

പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ പുറമ്പോക്ക് ഭാഗത്തെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്. നഗരസഭയുടെ ആവശ്യപ്രകാരമാണ് ഈ ഇടപെടല്‍.

Bharathapuzha in Pattambi  പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു  encroachments in Bharathapuzha in Pattambi  താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്.  The survey was started under the leadership of the Taluk Surveyor.  താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ നടക്കുന്നത്
പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു

പാലക്കാട്: പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ പുറമ്പോക്ക് ഭാഗത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സർവേ നടപടികൾ തുടങ്ങി. താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. രണ്ട് മീറ്റർ മുതൽ അഞ്ച് മീറ്റർ വരെ ഇവിടങ്ങളിൽ കയ്യേറ്റം നടന്നതായാണ് പ്രാഥമിക നിഗമനം. പട്ടാമ്പി നമ്പ്രം റോഡിലെ സി.പി.ഐ ഓഫീസു മുതൽ പടിഞ്ഞാറേമഠം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം വരെ ഭeരതപുഴയോരത്തുള്ള 400മീറ്ററോളം ഭാഗത്താണ് സർവേ നടത്തുന്നത്.

ALSO READ: ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

ഈ പ്രദേശത്തെ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭയുടെ ആവശ്യപ്രകാരം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ നടക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇതിന്‍റെ നടപടികൾ ആരംഭിച്ചു. ഇവിടെ കയ്യേറ്റം നടന്ന പുറമ്പോക്ക് സ്ഥലം തിരിച്ച് പിടിച്ച്, വിശ്രമകേന്ദ്രം ഉൾപ്പെടെയുളള പദ്ധതികൾക്കാണ് നഗരസഭാ ലക്ഷ്യമിട്ടുന്നത്.

പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ പുറമ്പോക്ക് ഭാഗത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി താലൂക്ക് സർവേയറുടെ നേതൃത്വത്തില്‍ സർവേ ആരംഭിച്ചു.

വർഷങ്ങൾക്കു മുൻപ് നടത്തിയ സർവേയിൽ പുറമ്പോക്ക് സ്ഥലത്തെ കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പുറമ്പോക്ക് ഭൂമി കയ്യേറ്ററിയാണ് പലരും കെട്ടിടങ്ങളും മതിലുകളുമെല്ലാം ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മിറ്റർ മുതൽ അഞ്ച് മീറ്റർ വരെ പലയിടത്തും കയ്യേറ്റം നടന്നിട്ടുണ്ട്.

കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ജനോപകാരപ്രദമുളള പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നത്. നിലവിൽ ടൗണിലെ കെട്ടിടങ്ങൾക്ക് പുറകിലായിരുന്ന ഈ ഭാഗത്ത് മാലിന്യം തളളലും നടക്കുന്നുണ്ട്. എല്ലാം ചെന്ന് പതിക്കുന്നത് ഭാരതപുഴയിലുമാണ്. ഇതിന് മാറ്റവും ലക്ഷ്യമിട്ടാണ് നഗരസഭാ വിശ്രമകേന്ദ്രവും നടപ്പാതയും ഉൾക്കൊളളുന്ന പദ്ധതികൾ ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിട്ടുന്നത്. സർവേ പൂർത്തിയാവുന്നതോടെ തുടർന്ന നടപടികളും വേഗത്തിലാക്കാനാണ് നഗരസഭയുടെ തീരുമാനം.

Last Updated : May 22, 2021, 4:29 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.