പാലക്കാട്: നെന്മാറ അളുവാശ്ശേരിയിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അളുവാശ്ശേരിയിൽ പെട്ടിക്കട നടത്തുന്ന ചേറുകാട് സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ ബൈക്കിന് പുറകിൽ ഓട്ടോ ഇടിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
നെന്മാറയിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - ചേറുകാട് സ്വദേശി രാജേഷ്
അളുവാശ്ശേരിയിൽ പെട്ടിക്കട നടത്തുന്ന ചേറുകാട് സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു
നെന്മാറയിൽ ബൈക്കില്‍ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു