ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിത്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിജയരാഘവന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും വിജയരാഘവന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ രമ്യാ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.