ETV Bharat / state

പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി - boy was beheaded by his mother

കൊലപാതകത്തിന് ശേഷം ഷാഹിദ തന്നെയാണ് പൊലീസിനെ ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചത്

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു  പൂളക്കാട്  പൂളക്കാട് കൊലപാതകം  പാലക്കാട്  പാലക്കാട് കൊലപാതകം  Pregnant woman murdered her 6-year-old son by cutting the throat  അമ്മ മകൻ കൊലപാതകം  woman killed son  A six-year-old boy was beheaded by his mother  boy was beheaded by his mother  boy murdered
ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
author img

By

Published : Feb 7, 2021, 8:51 AM IST

Updated : Feb 7, 2021, 9:57 AM IST

പാലക്കാട്: ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലക്കാട് നഗരത്തിന് സമീപം പൂളക്കാട് എന്ന സ്ഥലത്താണ് സംഭവം. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദയാണ് മകൻ ആമില്‍(6)നെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലെ കുളിമുറിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഷാഹിദയുടെ മൂന്നാമത്തെ മകനാണ് ആമില്‍. ഭർത്താവ് സുലൈമാനും മറ്റു രണ്ട് മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും കൊലപാതക വിവരം അറിയുന്നത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ തന്നെയാണ് പൊലീസിൽ കൊലപാതക വിവരം വിളിച്ചറിയിച്ചതെന്ന് എസ്.പി അറിയിച്ചു. ദൈവത്തിന് വേണ്ടി മകനെ ബലി നല്‍കിയെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് വിവരം.

മൂന്നു മാസം ഗർഭിണിയാണ് ഷാഹിദ. ഏറെക്കാലം മദ്രസാ അധ്യാപികയായും ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. നേരത്തെ ഷാഹിദയ്‌ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ ഉച്ചയോടെ അയൽവാസിയുടെ വീട്ടിൽ നിന്നും ഇവർ ജനമൈത്രി പൊലീസിന്‍റെ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഈ നമ്പറിലേക്കാണ് ഇവർ കൊലപാതക വിവരം വിളിച്ച് അറിയിച്ചത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂ എന്നും പാലക്കാട് എസ്.പി ആർ. വിശ്വനാഥ് അറിയിച്ചു.

Last Updated : Feb 7, 2021, 9:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.