പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭാര്യ ഡോ. ജമീലയുടെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിച്ച് മന്ത്രി എ.കെ ബാലൻ. സാധാരണ പാർട്ടിയല്ല സിപിഎമ്മെന്നും മാധ്യമങ്ങൾ ചുണ്ടത്തുവച്ചു തരുന്ന പഞ്ചസാര നുണച്ച് ഇറക്കുന്നവരല്ല തങ്ങളെന്നും മന്ത്രി പാലക്കാട് പ്രതികരിച്ചു. ജമീലയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് കള്ളവാർത്തകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തെന്ന വാർത്ത പെരും നുണയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജനാധിപത്യ പ്രക്രിയയുണ്ട്. അത് ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്ഥാനാർഥി കാര്യത്തിൽ പത്താം തീയതിയാണ് ഔപചാരികമായ പ്രഖ്യാപനം ഉണ്ടാവുക. അതിന് മുൻപ് ജനാധിപത്യ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥാനാർഥികളെ പറ്റി ഒരു വിവരവും നൽകാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.