പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ ആകാശിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് ഇവരെ പരിശോധിക്കുന്നതിനിടെ ആകാശ് ഓടി രക്ഷപെടുകയായിരുന്നു.
ALSO READ: സുധാകരനെതിരെയുള്ള പരാമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു: ഉമ്മൻ ചാണ്ടി
മറ്റ് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് യുവാക്കൾ മോഷ്‌ടിച്ചതാണെന്ന് മനസിലായത്. ഇവരുമായി പൊലീസ് ആകാശിന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.