പാലക്കാട്: ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേർ ഉൾപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 34 പേർ, ഉറവിടം അറിയാത്ത നാലുപേർ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 11 പേർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ ഇന്ന് 40 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.
പാലക്കാട് ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി