ETV Bharat / state

പാലക്കാട് അഞ്ച് പേര്‍ കൊവിഡ് മുക്തരായി - covid 19

യുപി, മലപ്പുറം സ്വദേശികള്‍ക്ക് ആശുപത്രിയിൽ നിന്നും ഔദ്യോഗികമായി വിടുതൽ നൽകിയെങ്കിലും തുടർന്നും നിരീക്ഷണത്തിൽ ഇരിക്കാൻ സജ്ജീകരണം ഏർപ്പെടുത്തിയ ശേഷമാവും ആശുപത്രിയിൽ നിന്ന് മടങ്ങുക

പാലക്കാട് 5 പേര്‍ക്ക് രോഗ മുക്തി covid 19 lock down
പാലക്കാട് കൊവിഡ് ബാധിച്ച 5 പേര്‍ക്ക് രോഗ മുക്തി
author img

By

Published : Apr 30, 2020, 7:13 PM IST

പാലക്കാട്: കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി (33), ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി (18) സ്വദേശി, പുതുപ്പരിയാരം കാവിൽപാട് സ്വദേശി (42), വിളയൂർ സ്വദേശി (23), മലപ്പുറം ഒതുക്കുങ്കൽ സ്വദേശി (18) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവരുടെ സാമ്പിൾ പരിശോധനയിൽ തുടർച്ചയായി രണ്ട്‌ തവണ കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

പാലക്കാട് കൊവിഡ് ബാധിച്ച 5 പേര്‍ക്ക് രോഗ മുക്തി

യുപി, മലപ്പുറം സ്വദേശികള്‍ക്ക് ആശുപത്രിയിൽ നിന്നും ഔദ്യോഗികമായി വിടുതൽ നൽകിയെങ്കിലും തുടർന്നും നിരീക്ഷണത്തിൽ ഇരിക്കാൻ സജ്ജീകരണം ഏർപ്പെടുത്തിയ ശേഷമാവും ആശുപത്രിയിൽ നിന്ന് മടങ്ങുക. യുപി സ്വദേശിക്ക്‌ പ്രത്യേകമായി നിരീക്ഷണകേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതർ ഒരുക്കുന്നത് വരെ ജില്ലാ ആശുപത്രിയിൽ തന്നെ തുടരും. ആശുപത്രി വിടുന്നവരോട് 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി (30) മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 27ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഇടുക്കിയിൽ ചികിത്സയിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.