പാലക്കാട്: ഒറ്റപ്പാലം സബ് ജയിലിലെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർക്കും തടവുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 18 തടവുകാർക്കും എട്ട് ജീവനക്കാർക്കുമാണ് കൊവിഡ് പോസിറ്റീവായത്. 22 തടവുകാരാണ് സബ് ജയിലിലുള്ളത്. 13 ജീവനക്കാരിൽ എട്ടുപേർക്കാണ് രോഗബാധ. സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് ജീവനക്കാർക്കും നാല് തടവുകാർക്കും പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികൾക്ക് ജയിലിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഒറ്റപ്പാലം സബ് ജയിലിലെ 26 പേർക്ക് കൊവിഡ് - ottapalam sub jail
18 തടവുകാർക്കും എട്ട് ജീവനക്കാർക്കുമാണ് കൊവിഡ് പോസിറ്റീവായത്. 22 തടവുകാരാണ് സബ് ജയിലിലുള്ളത്