പാലക്കാട്: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 13 പേർ കോവിഡ് രോഗ മുക്തരായി ആശുപത്രി വിട്ടു. പൊന്നാനി സ്വദേശി, അഞ്ചുമൂർത്തിമംഗലം സ്വദേശിനി, കൊല്ലങ്കോട് സ്വദേശി, ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന ഇടുക്കി സ്വദേശിനി, പെരുമാട്ടി സ്വദേശി, കടമ്പഴിപ്പുറം സ്വദേശി, ഒറ്റപ്പാലം സ്വദേശിനി, കവളപ്പാറ സ്വദേശി, കാവശ്ശേരി സ്വദേശി, കുഴൽമന്ദം സ്വദേശിനി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശി, ചെർപ്പുളശ്ശേരി സ്വദേശി, ഒറ്റപ്പാലം സ്വദേശിനി എന്നിവരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇവരുടെ പരിശോധനാഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും വിട്ടയച്ചത്. ഇവർക്ക് 14 ദിവസം കൂടി നിരീക്ഷണം ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 141 ആയി.
പാലക്കാട് 13 പേർ രോഗമുക്തരായി ആശുപത്രി വിട്ടു - കൊറോണ വൈറസ്
പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 141 ആയി.
![പാലക്കാട് 13 പേർ രോഗമുക്തരായി ആശുപത്രി വിട്ടു Palakad Covid Corona VIrus discharged from hospital 13 Patients got discharged പാലക്കാട് പാലക്കാട് 13 പേർ രോഗമുക്തരായി ആശുപത്രിവിട്ടു 13 പേർ കോവിഡ് രോഗ മുക്തരായി കൊറോണ വൈറസ് പാലക്കാട് കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7479358-906-7479358-1591285300489.jpg?imwidth=3840)