മലപ്പുറം: ഒരു മാസത്തിനിടയിൽ മലപ്പുറത്തെ പെരിന്തൽമണ്ണയിൽ പിടികൂടിയത് കോടികൾ വിലയുള്ള മയക്കുമരുന്നുകൾ. കഞ്ചാവ് മുതൽ വീര്യം കൂടിയ ഹാഷിഷ് വരെയാണ് ഇവിടെ നിന്നും പിടികൂടിയത്. പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏത് സമയത്തും എത്തിപ്പെടാൻ സാധിക്കുമെന്നതാണ് പെരിന്തല്‍മണ്ണയില്‍ മയക്ക് മരുന്ന് മാഫിയ വളരാന്‍ കാരണം.
പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ വര്‍ധിക്കുന്നു സ്കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് മുതൽ വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നവരെ വരെയാണ് പെരിന്തൽമണ്ണയിൽ നിന്നും ഒരു മാസത്തിനിടെ പൊലീസ് പിടികൂടിയത്.
20 കിലോ കഞ്ചാവുമായി പിടിയിലായി അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നര കോടിയോളം വിലവരുന്ന 1.475 ഗ്രാം ഹാഷിഷ് ഖത്തറിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രണ്ട് പേരെ പെരിന്തൽമണ്ണ എഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്.
250 കിലോ കഞ്ചാവുമായി പിടിയിലായ സംഘം കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ആഷിഖ് (25) നേയും, കുട്ടാളിയേയുമാണ് പിടിയിലായത്.മാർക്കറ്റിൽ 20 ലക്ഷം രൂപ വിലവരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ വണ്ടൂരിൽ വച്ച് കഴിഞ്ഞാഴ്ച പിടിയിലായി. മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടൻ നിസാമുദീൻ (26), തയ്യിൽ മുബഷീർ (22), മതാരി ഫവാസ്(24), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്ക് കഞ്ചാവു വിറ്റ പോരൂർ സ്വദേശി സിദ്ദിഖിനെ ദിവസങ്ങൾക്ക് മുമ്പാണ് എക്സൈസ് പട്രോളിംഗ് സംഘം പിടികൂടിയത്.
പെരിന്തൽമണ്ണയിൽ നിന്നും പിടിയിലായ പ്രതി തൃശൂർ മണ്ണംചിറയിലാണ് നടന്ന കഞ്ചാവ് വേട്ടയിൽ 250 കിലോ കഞ്ചാവ്, നിരവധി മാരകായുധങ്ങൾ, കാറുകൾ എന്നിവയാണ് എക്സൈസ് എൻഫോഴ്സ്‌മെന്‍റ് സംഘം പിടികൂടിയത്. കുപ്രസിദ്ധയായ കഞ്ചാവ് റാണി ശ്രീദേവി ആറ് കിലോ കഞ്ചാവുമായി ഈ മാസം പിടിയിലായി.
ആറ് കിലോ കഞ്ചാവുമായി പിടിയിലായ കഞ്ചാവ് റാണി