മലപ്പുറം: തിരുനാവായയിൽ 1.6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുനാവായ സ്വദേശിയായ അഴകത്തു കളത്തിൽ സുധീഷാണ് പിടിയിലായത്. ബ്രൗൺ ഷുഗർ, ആഷിഷ് ഓയിൽ ഉൾപ്പെടെ വിൽപന നടത്തുന്ന സംഘത്തിനെ നിരീക്ഷിക്കുന്നതിനിടയിലാണ് സുധീഷ് പിടിയിലായത്. ഇയാൾക്കെതിരെ പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. മാസങ്ങൾക്കുമുമ്പ് കാറിൽ കടത്തുകയായിരുന്ന 22 കിലോഗ്രാം കഞ്ചാവുമായി പാലക്കാട് വെച്ച് സുധീഷ് പിടിയിലായിരുന്നു. കുറ്റിപ്പുറം തിരൂർ എക്സൈസ് റേഞ്ചിൽ കഞ്ചാവ് കേസുകൾ കൂടാതെ വീട്ടിൽ ചാരായം വാറ്റി സൂക്ഷിച്ചു വെച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ലഹരി വിതരണ സംഘത്തിലെ പ്രധാനിയാണ് സുധീഷെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ പറഞ്ഞു. പ്രതിയെ മഞ്ചേരി സ്പെഷ്യൽ എന്‍ഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തിരുനാവായയിൽ 1.6 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - thirunavaya
കുറ്റിപ്പുറം തിരൂർ എക്സൈസ് റേഞ്ചിൽ കഞ്ചാവ് കേസുകൾ കൂടാതെ വീട്ടിൽ ചാരായം വാറ്റി സൂക്ഷിച്ചു വെച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്