മലപ്പുറം: സ്ക്കൂട്ടറിൽ ചാരായം കടത്തുന്നതിനിടെ യുവാവ് എക്സൈസിന്‍റെ പിടിയിലായി. പാണ്ടിക്കാട് കക്കുളം മുക്കിലങ്ങാടി സ്വദേശി വേരേങ്ങൽ വീട്ടിൽ സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്. 3 ലിറ്റർ ചാരയവും ഹോണ്ട ഡിയോ സ്ക്കൂട്ടറും പ്രതിയിൽ നിന്നും പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരേഷ് ബാബുവിന്‍റെ വീട്ടിൽ നിന്നും 15 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന സാധന സാമഗ്രികളും കണ്ടെടുത്തു. പരിശോധനക്ക് മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ഇ. ജിനീഷ് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
സ്ക്കൂട്ടറിൽ ചാരായം കടത്തിയ യുവാവ് അറസ്‌റ്റിൽ - പാണ്ടിക്കാട്
പാണ്ടിക്കാട് കക്കുളം മുക്കിലങ്ങാടി സ്വദേശി വേരേങ്ങൽ വീട്ടിൽ സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്