മലപ്പുറം: താനൂർ പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു. മലപ്പുറം താനൂർ ചാപ്പപ്പടിയിൽ ഞായറാഴ്ച്ച ഉച്ചയോടെ സംഭവം. അമ്പത്തോളം പേർക്കെതിരെ കേസെടുത്തു.താനൂർ ചാപ്പപ്പടിയിൽ ഞായറാഴ്ച്ച രാവിലെ 11.30ഓടെയാണ് സംഭവം. ഒന്നരമാസം മുൻപ് താനൂരിലെ ട്രോമാകെയർ പ്രവർത്തകനായ ജാബിറിനെ ആക്രമിച്ച കേസിലെ പ്രതികൾ പ്രദേശത്ത് ഉണ്ടെന്ന് വിവരത്തെ തുടർന്ന് താനൂർ പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. താനൂർ സി.ഐ പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്‍റെ വാഹനം തടഞ്ഞാണ് ഒരു കൂട്ടം ആളുകൾ പ്രതികളെ മോചിപ്പിച്ചത്. കല്ലേറിൽ പൊലീസ് വാഹനത്തിന് കേടുപാടുകൾ പറ്റി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തതായി താനൂർ സിഐ പറഞ്ഞു.
താനൂരിൽ പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു - മലപ്പുറം
മലപ്പുറം താനൂർ ചാപ്പപ്പടിയിൽ ഞായറാഴ്ച്ച ഉച്ചയോടെ സംഭവം