ETV Bharat / state

കഞ്ചാവ് പൊതികളുമായി യുവാവിനെ പൊലീസ് പിടികൂടി - കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

നീലാഞ്ചേരി സ്വദേശി സിബിലില്‍ നിന്ന് ഒന്നര കിലോയോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

കഞ്ചാവ് പൊതികളുമായി യുവാവിനെ പൊലീസ് പിടികൂടി

author img

By

Published : Jun 4, 2020, 1:34 AM IST

മലപ്പുറം: കാളികാവില്‍ കഞ്ചാവ് നിറച്ച ബാഗുമായി ഓടിയ യുവാവിനെ പൊലീസ് പിടികൂടി. കാളികാവ് നീലാഞ്ചേരി സ്വദേശി തറയില്‍ സിബിലാണ് പിടിയിലായത്. ഒന്നര കിലോയോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയത്.

കഞ്ചാവ് പൊതികളുമായി യുവാവിനെ പൊലീസ് പിടികൂടി

ബുധനാഴ്‌ച രാവിലെ പത്ത് മണിക്ക് പൂങ്ങോട് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. 209 ചെറിയ പൊതികളും അരക്കിലോയുടെ ഒരു പൊതിയുമാണ് കണ്ടെടുത്തത്. ഇൻസ്‌പെക്‌ടർ ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. നീലാഞ്ചേരി, പൂങ്ങോട് ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാർക്ക് കഞ്ചാവ് പൊതി എത്തിക്കുന്നയാളാണ് സിബില്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.