മലപ്പുറം: വളാഞ്ചേരി ആതവനാടില്‍ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുങ്ങൽ വാണിയംകാട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് റാഫി (38)യാണ് മരിച്ചത്. ഇയാള്‍ ബസ് തൊഴിലാളി യൂണിയൻ സിഐടിയു പുത്തനത്താണി യൂണിറ്റ് പ്രസിഡന്റാണ്.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഹമ്മദ് റാഫിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാൾ സ്ഥലത്തില്ലായിരുന്നു. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മണ്ണെക്കര ജുമാ മസ്ജിദില്‍ കബറടക്കും.