ETV Bharat / state

കുറ്റിപ്പുറത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി - ഒഴുക്കിൽപ്പെട്ട് കാണാതായി

പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

man drowned  man missing in river  malappuram man drowned  മലപ്പുറത്ത് യുവാവിനെ കാണാതായി  ഒഴുക്കിൽപ്പെട്ട് കാണാതായി  ഭാരതപ്പുഴയിൽ യുവാവിനെ കാണാതായി
മലപ്പുറം കുറ്റിപ്പുറത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
author img

By

Published : Jul 11, 2021, 6:00 PM IST

മലപ്പുറം : കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. കുറ്റിപ്പുറം പൊലീസും തിരൂർ ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്‌ദുള്‍ കരീമിൻ്റെ മകൻ ഫഹദിനെയാണ് (27) ഭാരതപ്പുഴയിൽ കാണാതായത്. ഫഹദിൻ്റെ സഹോദരനെയും അമ്മാവൻ്റെ മകനെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

Also Read: കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാധ്യത

ഒഴുക്കിൽപ്പെട്ട യുവാക്കളെ ഫഹദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് കരയ്‌ക്കെത്താനായില്ല. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പൊലീസും തീരൂർ ഫയർ ഫോഴ്‌സും സ്ഥലത്തെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.