മലപ്പുറം: മമ്പാട് പൊങ്ങല്ലൂരിലെ ഭര്‍തൃ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊയിലില്‍ സ്വദേശി ഷമീമിന്‍റെ ഭാര്യ സുല്‍ഫത്താണ് മരിച്ചത്. ഭര്‍ത്താവ് ഷമീമിനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.
ഇന്ന് രാവിലെ പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. പൊലീസും വിരലടയാള വിദഗ്‌ധരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൂക്കോട്ടുമണ്ണ മുഞ്ഞെക്കെൽ മുഹമ്മദാലി - റസിയ ദമ്പതികളുടെ മകളാണ് സുൽഫത്ത്. രണ്ട് മക്കളാണ് സുല്‍ഫത്തിനുള്ളത്.