ETV Bharat / state

പെരുവമ്പാടത്ത് ഒറ്റയാൻ വിളയാട്ടം; വൻ കൃഷിനാശം - വൻ കൃഷി നഷ്‌ടം

അമ്പതോളം നേന്ത്രവാഴകളും അത്യുൽപാദന ശേഷിയുള്ള തെങ്ങുകളും ഒറ്റയാൻ നശിപ്പിച്ചു.

Wild elephants  Wild elephants destroyed faming  Wild elephants in perumbadavam  Wild elephants attack  Wild elephants malappuram  മലപ്പുറം ഒറ്റയാൻ വിളയാട്ടം  വൻ കൃഷി നഷ്‌ടം  പെരുവമ്പാടം
ഒറ്റയാൻ വിളയാട്ടം
author img

By

Published : Mar 17, 2020, 2:12 AM IST

മലപ്പുറം: പെരുവമ്പാടത്ത് ഒറ്റയാന്‍റെ വിളയാട്ടം. നാട്ടിലേക്ക് കാട്ടാനകൾ ഇറങ്ങി വാഴ, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം കൈതോലിൽ ബെന്നിയുടെ കൃഷിയിടത്തിലാണ് ഒറ്റയാൻ വ്യാപക നാശം വിതച്ചത്. അമ്പതോളം നേന്ത്രവാഴകളും അത്യുൽപാദന ശേഷിയുള്ള മൂന്ന് തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും 525 രൂപ വിലയ്‌ക്ക് വാങ്ങിയ തെങ്ങിൻ തൈകളാണ് നശിപ്പിച്ചിരിക്കുന്നത്.

പെരുവമ്പാടത്ത് ഒറ്റയാൻ വിളയാട്ടം; വൻ കൃഷി നഷ്‌ടം

50 വർഷത്തിനിടയിൽ ആദ്യമായാണ് കാട്ടാന ഈ ഭാഗത്തേക്ക് എത്തിയത്. ഏകദേശം 10,000 രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. കാട്ടാന കൂട്ടങ്ങളും ഒറ്റയാനും ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ, ടാപ്പിങ് തൊഴിലാളികൾക്കും യാത്രക്കാർക്കും ഇത് ഭീഷണിയാകുന്നു. പെരുവമ്പാടം വനപാലകരെത്തി കൃഷി നഷ്‌ടം വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.