മലപ്പുറം: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ0ന സൗകര്യമില്ലാത്ത ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ടി.വി, ലാപ്ടോപ്പ് തുടങ്ങിയ പിന്തുണാ സംവിധാനങ്ങൾ നൽകുന്ന "വൈറ്റ് ബോർഡ് " പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു. നിലമ്പൂർ ഗവ.മോഡൽ യുപി സ്‌ക്കൂൾ വിദ്യാർഥിയായ അഭിനേഷിന് ടി.വി നൽകി കൊണ്ട് പി.വി.അൻവർ എം.എൽ.എ. പദ്ധതിക്ക് തുടക്കം കുറിച്ചു.
വിക്റ്റേഴ്‌സ് ചാനൽ അവതരിപ്പിക്കുന്ന ഫസ്റ്റ് ബെൽ ക്ലാസുകൾ കൂടുതൽ ലളിതമാക്കിയും ലളിതമായ അനുബന്ധ പ്രവർത്തനങ്ങൾ നൽകിയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികകളെ കൂടി ഉൾക്കൊണ്ടു കൊണ്ടും ഓൺ ലൈൻ ക്ലാസുകൾ കൂടുതൽ കുട്ടികളിലേക്കെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മുനിസിപ്പൽ കൗൺസിലർ ശ്രീമതി. ഷരീഫാഷിങ്കാരത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ എം.സി.അബ്‌ദുൽ റസാഖ്, ജില്ലാ പ്രോജക്‌ട് എൻഞ്ചിനീയർ ഗലീഫ,ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ, ബി.ആർ.സി ട്രെയിനർ വസന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.