ETV Bharat / state

അധികൃതര്‍ അവഗണിച്ചു; സ്വന്തമായി നിര്‍മിച്ച ചങ്ങാടവുമായി ആദിവാസികള്‍ - ചങ്ങാടം

പാണ്ടിപ്പുഴ മുറിച്ചുകടക്കാന്നുള്ള പാലം തകര്‍ന്ന് കിടക്കുമ്പോഴും അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തൊ ഐ.ടി.ഡി.പി അധികൃതരോ അന്വേഷിക്കുന്നില്ല. പാലം നിര്‍മിച്ചു തരാമെന്ന് പല തവണ കലക്ടര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.

മലപ്പുറം  malappuram  rainy season comes  raft  tribal people  build  ചങ്ങാടം  ആദിവാസി ജനങ്ങൾ
മഴക്കാലമത്തെിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ ചങ്ങാടം നിര്‍മ്മിച്ച് ആദിവാസി ജനങ്ങൾ
author img

By

Published : Jun 14, 2020, 5:20 PM IST

Updated : Jun 14, 2020, 6:23 PM IST

മലപ്പുറം: മഴക്കാലമെത്തെിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ ചങ്ങാടം നിര്‍മിച്ച് വഴിക്കടവ് പഞ്ചായത്തിലെ ആദിവാസികള്‍ ജനങ്ങൾ. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ എന്നീ കോളനികളിലെ ആദിവാസികളാണ് പാണ്ടിപ്പുഴ മുറിച്ചുകടക്കാന്‍ ചങ്ങാടം നിര്‍മിക്കുന്നത്. പാണ്ടിപ്പുഴ മുറിച്ചുകടക്കാന്നുള്ള പാലം തകര്‍ന്ന് കിടക്കുമ്പോഴും അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തോ ഐ.ടി.ഡി.പി അധികൃതരോ അന്വേഷിക്കുന്നില്ല എന്ന് ഇവർ ആരോപിക്കുന്നു.

അധികൃതര്‍ അവഗണിച്ചു; സ്വന്തമായി നിര്‍മിച്ച ചങ്ങാടവുമായി ആദിവാസികള്‍

വനസംരക്ഷണ സമിതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇപ്പോള്‍ ചങ്ങാട നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ പാലം തകര്‍ന്നതോടെയാണ് നെല്ലിക്കുത്ത് വനത്തിലുള്ളില്‍ താമസിക്കുന്ന പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളിലെ കുടുംബങ്ങള്‍ ദുരിതത്തിലായത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക് വഴിക്കടവിലത്തെണം. പാലം ഇല്ലാത്തതിനാല്‍ പുഴ ഇറങ്ങിക്കടന്നുവേണം ഇവിടെയത്തൊന്‍. മഴക്കാലമായതോടെ പുഴയില്‍ ഇറങ്ങി നടക്കുന്നത് സാധ്യമാല്ലാത്ത അവസ്ഥയിലാണ്. പാലം നിര്‍മിച്ചുതരാമെന്ന് പല തവണ കലക്ടര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. വാഹനത്തില്‍ ടൗണിലത്തെണമെങ്കില്‍ 1,200 രൂപയോളമാണ് വാടക ഇവരോട് ചോദിക്കുന്നത്. എടക്കരയില്‍ പോയി വരണമെങ്കില്‍ 2,400 രൂപയെങ്കിലും വേണമെന്നാണ് ഇവർ പറയുന്നു.

Last Updated : Jun 14, 2020, 6:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.