മലപ്പുറം: ടൗണിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഇ-ടോയ്‌ലെറ്റിൽ റീത്തുവെച്ച് വെൽഫെയർ പാർട്ടി പ്രധിഷേധം. ക്ഷേത്രം നഗരിയും, എംഇഎസ് മെഡിക്കൽ കോളജ്, കച്ചവട കേന്ദ്രങ്ങൾ എന്നിവയുമുള്ള അങ്ങാടിപ്പുറം ടൗണിൽ നിരവധി ആളുകൾ എത്തുന്നതാണ്. ഇത്തരത്തിൽ, സന്ദർശനത്തിനെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹികുന്നതിന് കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഇ- ടോയലറ്റ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ നിലവിലുള്ള ഭരണസമിതി ഭരണത്തിൽ എത്തിയതിന് ശേഷം എതാണ്ട് പൂർണമായി ഉപയോഗശൂന്യമായി കിടക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
എൽഡിഎഫ് മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കംഫെർട്ട് സ്റ്റേഷൻ. കാലാവധി അവസാനിക്കാറായിട്ടും വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ കഴിവുകേടാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സെയ്താലി വലമ്പൂർ പറഞ്ഞു.