ETV Bharat / state

പളുങ്കുവിതറുന്ന കൊടുമ്പുഴ, പാലൊഴുക്കായി തോണിപ്പാറ ; വിസ്‌മയമൊരുക്കി ഊർങ്ങാട്ടിരിയിലെ വെള്ളച്ചാട്ടങ്ങൾ - മിനി ഇക്കോ ടൂറിസം

അറിയപ്പെടുന്നതും അല്ലാത്തതുമായ ധാരാളം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ മലപ്പുറത്തുണ്ട്

waterfalls at Odakkayam in Malappuram Urangattiri  waterfalls at Odakkayam  Malappuram Urangattiri  മലപ്പുറം ഓടക്കയത്തെ വെള്ളച്ചാട്ടങ്ങൾ  ഓടക്കയത്തെ വെള്ളച്ചാട്ടങ്ങൾ  ഓടക്കയത്തെ മൂന്ന് വെള്ളച്ചാട്ടങ്ങൾ  കൊടമ്പുഴ  കൊടമ്പുഴ വെള്ളച്ചാട്ടം  തോണിപ്പാറ വെള്ളച്ചാട്ടം  കൂരങ്കല്ല് വെള്ളച്ചാട്ടം  വെള്ളച്ചാട്ടം  waterfall  waterfall at malappuram  tourism  tourism in malappuram  malappuram tourism  മലപ്പുറം  മലപ്പുറം ടൂറിസം  മിനി ഇക്കോ ടൂറിസം  മലപ്പുറം മിനി ഇക്കോ ടൂറിസം
ദൃശ്യവിസ്‌മയമൊരുക്കി സഞ്ചാരികളെ കാത്ത് മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങൾ
author img

By

Published : Aug 4, 2021, 7:43 AM IST

Updated : Aug 4, 2021, 9:57 AM IST

മലപ്പുറം : പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. അത്തരത്തിൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങൾ.

കാലവർഷമടുക്കുമ്പോൾ അതിമനോഹരമായ കാഴ്ചകളാണ് കൂരങ്കല്ല്, തോണിപ്പാറ, കൊടുമ്പുഴ എന്നീ വെള്ളച്ചാട്ടങ്ങൾ സന്ദര്‍ശകര്‍ക്ക് നൽകുന്നത്. പശ്ചിമ ഘട്ട മലനിരകളിലാണ് ഇവയുടെ ഉത്ഭവം. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഈ വെള്ളച്ചാട്ടങ്ങൾ കാണാൻ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരവധി സഞ്ചാരികൾ എത്താറുമുണ്ട്.

ദൃശ്യവിസ്‌മയമൊരുക്കി ഊർങ്ങാട്ടിരിയിലെ വെള്ളച്ചാട്ടങ്ങൾ

പളുങ്കുമണികൾ വിതറും വിധം കൊടുമ്പുഴ വെള്ളച്ചാട്ടം

70 മീറ്ററോളം ഉയരത്തിൽ നിന്ന് പളുങ്കുമണികൾ വിതറും വിധമാണ് കൊടുമ്പുഴ വെള്ളച്ചാട്ടം. പ്രധാനറോഡിൽ നിന്നും ഏറെ അകലെ കൊടുമ്പുഴ ആദിവാസി കോളനിക്ക്‌ അടുത്തുള്ള വന പ്രദേശത്താണ് ഈ വെള്ളച്ചാട്ടം. ദൃശ്യ ഭംഗി ആവോളം ആസ്വദിക്കണമെങ്കിൽ വൻമരങ്ങളടക്കം ഹരിത ഭംഗി നിറഞ്ഞ മേഖല താണ്ടി മുകളിലെത്തണം.

ഏതാണ്ട് 80മീറ്റർ ഉയരത്തിൽ നിന്നും തട്ടുതട്ടുകളായുള്ള പാറകളെ തലോടി പാൽ പുഴ പോലെ താഴോട്ട് ഒഴുകുകയാണ് തോണിപ്പാറ വെള്ളിച്ചാട്ടം. മുകൾ ഭാഗത്ത് തോണിയുടെ ആകൃതിയിൽ വെള്ളം ഒഴുകുന്നതുകൊണ്ടാണ് തോണിപ്പാറയെന്ന പേര് ലഭിച്ചത്.

കൂരങ്കല്ല് വെള്ളച്ചാട്ടത്തിന്‍റെ പൂർണ സൗന്ദര്യം ആസ്വദിക്കാന്‍ പച്ചപ്പണിഞ്ഞ കാട്ടുവഴികളിലൂടെ മുന്നേറി പാറക്കെട്ടുകൾക്ക്‌ മുകളിലെത്തണം. ഏതാണ്ട് 200 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്കുപതിക്കുന്നത്.

ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം

കാടും പുൽമേടുകളും താണ്ടി കുടുംബത്തോടൊപ്പം നിരവധി പേരാണ് ഈ പ്രദേശങ്ങളിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നത്. മൂന്ന് കിലോമീറ്റർ പരിധിയിൽ വേറിട്ട പ്രകൃതി ഭംഗിയിലുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ടെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം.

എന്നാൽ ഇനിയും ഇവ വിനോദ സഞ്ചാര വകുപ്പിന്‍റെ ഭൂപഠത്തില്‍ ഇല്ല.സുരക്ഷാമാനദണ്ഡങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുന്നുവെന്ന പരാതിയുമുണ്ട്.

അതിനാല്‍ ഈ കേന്ദ്രങ്ങളെല്ലാം പ്രാദേശിക തലത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവിധ സുരക്ഷയോടെയും പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

Last Updated : Aug 4, 2021, 9:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.