ETV Bharat / state

ലോക്ക് ഡൗൺ കാലത്ത് ബോട്ട് നിർമിച്ച് അഭിജിത്ത് - boat

ഒരുമാസം കൊണ്ടാണ് ബോട്ട് നിർമാണം പൂർത്തിയാക്കിയത്. വെള്ളത്തിന് മുകളിലൂടെയും പായൽ പരപ്പിലൂടേയും അനായാസം സഞ്ചരിക്കാവുന്ന വിധത്തിലാണ് ബോട്ട് നിർമിച്ചിരിക്കുന്നത്

മലപ്പുറം  വാട്ടർ ബോട്ട്  എയർ ബോട്ട്  അഭിജിത്ത്  ലോക്ക് ഡൗൺ കാലത്ത് വാട്ടർ ബോട്ട് നിർമിച്ച് മലപ്പുറം എടപ്പാൾ സ്വദേശി അഭിജിത്ത്  water boat  boat  water boat abhijith
ലോക്ക് ഡൗൺ കാലത്ത് വാട്ടർ ബോട്ട് നിർമിച്ച് മലപ്പുറം എടപ്പാൾ സ്വദേശി അഭിജിത്ത്
author img

By

Published : Oct 20, 2020, 10:44 AM IST

Updated : Oct 20, 2020, 11:52 AM IST

മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് ബോട്ട് നിർമിച്ച് മലപ്പുറം എടപ്പാൾ സ്വദേശി അഭിജിത്ത്. ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പഠനകാലം ഓർത്തെടുത്താണ് അഭിജിത് ബോട്ട് നിർമിച്ചത്. മലപ്പുറം എടപ്പാൾ അയിലക്കാട് കണ്ടംകുളത്ത് വളപ്പിൽ ഷൺമുഖന്‍റേയും തങ്കമണിയുടേയും മകനാണ് അഭിജിത്ത്. അഭിജിത്ത് നിർമിച്ച ബോട്ടാണ് ഇന്ന് നാട്ടിൽ ചർച്ചാ വിഷയം.

ലോക്ക് ഡൗൺ കാലത്ത് ബോട്ട് നിർമിച്ച് അഭിജിത്ത്

ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് അഭിജിത്ത് എയർ ബോട്ട് നിർമാണത്തിലേക്ക് തിരിഞ്ഞത്. ഒരുമാസം കൊണ്ടാണ് ബോട്ട് നിർമാണം പൂർത്തിയാക്കിയത്. വെള്ളത്തിന് മുകളിലൂടെയും പായൽ പരപ്പിലൂടേയും അനായാസം സഞ്ചരിക്കാവുന്ന വിധത്തിലാണ് ബോട്ട് നിർമിച്ചിരിക്കുന്നത്. 100 സിസിയിലാണ് ഇത് പ്രവർത്തിക്കുന്നത്. എഞ്ചിന്‍റെ കപ്പാസിറ്റി കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാവുന്ന സംവിധാനമെരുക്കാവുന്നതുമാണ്. നാട്ടിലുണ്ടാകുന്ന പ്രളയമാണ് ഇത്തരത്തിൽ ബോട്ട് നിർമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഭിജിത്ത് പറയുന്നു. സുഹൃത്തുക്കളും നാട്ടുകാരും പൂർണ പിന്തുണയുമായി അഭിജിത്തിന്‍റെ കൂടെയുണ്ട്.

Last Updated : Oct 20, 2020, 11:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.