മലപ്പുറം: തിരുവാലി-കോട്ടാല-നിലമ്പൂർ പാതയോരത്ത് മാലിന്യങ്ങൾ പെരുകുന്നു. പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇറച്ചി മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവയെല്ലാം ഈ പാതയോരത്താണ് നിക്ഷേപിക്കുന്നത്.
സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേര്‍ ഉപയോഗിക്കുന്ന പാതയിലൂടെ മൂക്കുപൊത്തിയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടികളും പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.