ETV Bharat / state

കൊവിഡ് രോഗികള്‍ക്കായി സ്വന്തം ചിലവിൽ ആംബുലൻസ് ഒരുക്കി പഞ്ചായത്തംഗം - കൊവിഡ്

ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ward member  ambulance  covid  വാർഡ് മെമ്പർ  കൊവിഡ്  ആംബുലൻസ്
കൊവിഡ് രോഗികള്‍ക്കായി സ്വന്തം ചിലവിൽ ആംബുലൻസ് ഒരുക്കി ഒരു വാർഡ് മെമ്പർ
author img

By

Published : May 15, 2021, 4:07 AM IST

Updated : May 15, 2021, 6:25 AM IST

മലപ്പുറം : കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും, അത്യാവശ്യ ചികിൽസ ഉറപ്പുവരുത്താനും സ്വന്തം ചിലവിൽ ആംബുലൻസ് ഒരുക്കിയിരിക്കുകയാണ് ഒരു വാർഡ് മെമ്പർ. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് കണ്ണത്തിൽ നിന്നുള്ള അംഗം നുഹ്മാൻ പാറമ്മലാണ് തൻ്റെ വാർഡിലുള്ളവർക്കായി ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസ് സ്വന്തം ചിലവിൽ പുറത്തിറക്കിയത്.

കൊവിഡ് രോഗികള്‍ക്കായി സ്വന്തം ചിലവിൽ ആംബുലൻസ് ഒരുക്കി ഒരു വാർഡ് മെമ്പർ
കൊവിഡ് വ്യാപനം അനുദിനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നിലവിലെ സംവിധാനങ്ങളൊന്നും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മതിയാകാത്ത അവസ്ഥയാണുള്ളത്. ഈയൊരു ചിന്തയാണ് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗം നുഹ്മാൻ പാറമ്മലിനെ ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസ് രംഗത്തിറക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി ചില സുമനസ്സുകളുടെ സഹായത്തോടെ ആദ്യം സെക്കൻ ഹാൻ്റ് ഓംനി വാൻ വാങ്ങി.

also read: അതിഥി തൊഴിലാളികൾക്കുള്ള കൊവിഡ് പരിശോധനക്ക് തുടക്കമായി

പിന്നെ ഓക്സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചു. ഒൻപതാം വാർഡിലെ ആളുകൾക്ക് വേണ്ടിയാണ് വാഹനം പുറത്തിറക്കിയിട്ടുള്ളതെങ്കിലും ആവശ്യമായി വന്നാൽ പഞ്ചായത്തിലെ മുഴുവൻ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. നുഹ്മാൻ തന്നെയാണ് ആംബുലൻസിന്‍റെ സാരഥിയും. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

Last Updated : May 15, 2021, 6:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.