മലപ്പുറം: സമരങ്ങൾക്കെതിരെ പൊലീസ് അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പൊലീസ് മുഖ്യമന്ത്രിയുടെ ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി എസ് ജോയ്. കള്ളകടത്തുകാർക്ക് കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കോൺഗ്രസ് നടത്തുന്ന ചരിത്രപരമായ സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് കേരളത്തിലെ പൊലീസ് ശ്രമിക്കുന്നതെന്നും അതിനുള്ള ക്വട്ടേഷൻ എടുത്ത പോലെയാണ് സമാധാനപരമായി സമരം നടത്തുന്നവരോട് പൊലീസ് പെരുമാറുന്നതെന്നും വി എസ് ജോയ് പറഞ്ഞു.
ഷഫീഖ് കുളത്തൂർ, സമദ് മങ്കട , ശശി മങ്കട, കെ എസ് അനിഷ്, മൻസൂർ പള്ളിപ്പുറം, മൊയ്തു മാസ്റ്റർ, ഫർഷിൻ വെള്ളില്ല, അനിൽ അഗസ്റ്റിൻ, ദുൽഫി കുറുവ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.