മലപ്പുറം: വി പി സാനുവിനെ കാണണം എന്ന് വാശി പിടിച്ചു കരയുന്ന കൊച്ചു കുഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു. കുഞ്ഞിനെ കാണാൻ ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് സാനു എത്തി. കുറച്ചു സമയം കുട്ടിക്കൊപ്പം ചിലവഴിച്ച് കുഞ്ഞിനു ഒരു ഫുട്ബോളും സാനു സമ്മാനമായി നൽകി. കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ മകനാണ് രണ്ടു വയസുകാരൻ ഫൈസാൻ. ഏതായാലും വിപി സാനുവിനെ കണ്ടതിൽ കുട്ടിക്കൊപ്പം ഇപ്പോൾ കുടുംബവും സന്തോഷത്തിലാണ്.
ഫൈസാനെ കാണാൻ സാനു എത്തി - വി പി സാനു
വി പി സാനുവിനെ കാണണമെന്ന് പറഞ്ഞു കരഞ്ഞ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാനു കുഞ്ഞിനെ കാണാൻ നേരിട്ടെത്തി
![ഫൈസാനെ കാണാൻ സാനു എത്തി](https://etvbharatimages.akamaized.net/etvbharat/images/768-512-3033135-thumbnail-3x2-.jpg?imwidth=3840)
മലപ്പുറം: വി പി സാനുവിനെ കാണണം എന്ന് വാശി പിടിച്ചു കരയുന്ന കൊച്ചു കുഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു. കുഞ്ഞിനെ കാണാൻ ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് സാനു എത്തി. കുറച്ചു സമയം കുട്ടിക്കൊപ്പം ചിലവഴിച്ച് കുഞ്ഞിനു ഒരു ഫുട്ബോളും സാനു സമ്മാനമായി നൽകി. കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ മകനാണ് രണ്ടു വയസുകാരൻ ഫൈസാൻ. ഏതായാലും വിപി സാനുവിനെ കണ്ടതിൽ കുട്ടിക്കൊപ്പം ഇപ്പോൾ കുടുംബവും സന്തോഷത്തിലാണ്.
തിരക്കുകൾ മാറ്റി വച്ചു ഫൈസാനെ കാണാൻ സാനു എത്തി.
മലപ്പുറം:എനിക്ക് വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരൻ ആയിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന ബാലന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു.തുടർന്നാണ് ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് വി പി സാനു എത്തിയത്.ഫൈസാന്റേയും കുടുംബത്തിനെയുമൊപ്പം സമയം ചെലവിട്ട സാനു കുരുന്നിനു ഫുട്ബാൾ സമ്മാനിച്ചാണ് മടങ്ങിയത്
കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക പുത്രനാണ് ഫൈസാൻ..ഈ ഇലക്ഷൻ തിരക്കിനിടക്കും ഫൈസാനെ തിരഞ്ഞു സാനു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുബം
https://m.facebook.com/story.php?story_fbid=2754658087909847&id=124703151443454
Conclusion: