ETV Bharat / state

പൊട്ടിത്തെളിയുമോ പടക്ക വിപണി ; പ്രതീക്ഷയില്‍ വ്യാപാരികള്‍

ഇത്തവണയും വിപണിയിലെ താരം ചൈനീസ് പടക്കങ്ങളാണ്. രണ്ട് മിനിറ്റ് നിറങ്ങളുടെ ഘോഷയാത്ര നടത്തുന്ന മേശപ്പൂവിനോട് ആളുകൾക്ക് പ്രത്യേക പ്രിയമുണ്ട്.

crackers  malappuram  പടക്ക വിപണി  വ്യാപാരികള്‍  പടക്കം
പൊട്ടിത്തെളിയുമോ പടക്ക വിപണി?; പ്രതീക്ഷയില്‍ വ്യാപാരികള്‍
author img

By

Published : Apr 12, 2021, 10:45 PM IST

മലപ്പുറം: കഴിഞ്ഞ തവണ കൊവിഡ് മൂലം നഷ്ടത്തിലായ വിഷു പടക്കവിപണി ഇത്തവണയെങ്കിലും ഉണരുമെന്ന പ്രതീക്ഷയില്‍ വ്യാപാരികള്‍. വിഷു സീസണില്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പും വന്നത് പുതിയ ചലനമുണ്ടാക്കിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ഇത്തവണയും വിപണിയിലെ താരം ചൈനീസ് പടക്കങ്ങളാണ്. രണ്ട് മിനിട്ട് നിറങ്ങളുടെ ഘോഷയാത്ര നടത്തുന്ന മേശപ്പൂവിനോട് ആളുകൾക്ക് പ്രത്യേക താത്പര്യമുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി 500 രൂപ മുതലുള്ള കിറ്റും ഒരുക്കിയിട്ടുണ്ട്. 80 സെന്‍റി മീറ്റർ നീളമുള്ള പൂത്തിരിക്ക് 140 രൂപയാണ് വില. ക്രാക്ക് ജാക്ക്‌ 240 രൂപയ്ക്കും ചൈനീസ് പൂവ്‌ 230 രൂപയ്ക്കുമാണ് വിൽക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

അതേസമയം കൊവിഡിനെത്തുടർന്ന് സാധനങ്ങളെത്താൻ ബുദ്ധിമുട്ടായതോടെ ശിവകാശിയിൽ ഉത്പാദനത്തില്‍ വലിയ ഇടിവുവന്നുവെന്നും ഇതോടെ 10 പെട്ടി ഓർഡർ ചെയ്താൽ രണ്ടുപെട്ടി മാത്രമാണ് ലഭിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പിനുശേഷമുള്ള നിയന്ത്രണങ്ങളും പടക്കങ്ങളുടെ വരവിനെ കാര്യമായി ബാധിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.