ETV Bharat / state

പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹിറ്റാക്കി മാപ്പിളപ്പാട്ട്; പാട്ടും പാട്ടുകാരും സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പൊട്ടിച്ചിരിച്ച് കാണികള്‍ - malappuram latest news

പാട്ട് പാടിയപ്പോള്‍ വിചാരിച്ചില്ല ഇത്രയും ഹിറ്റാകുമെന്ന് എന്നാണ് പാട്ടുകാരുടെ പ്രതികരണം

പൂർവ്വ വിദ്യാർഥികളുടെ സംഘഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ  ഹിറ്റാക്കി മാപ്പിളപ്പാട്ട്  പൂര്‍വ്വ വിദ്യാര്‍ഥി സംഗമം മലപ്പുറം  പാട്ടും പാട്ടുകാരും സോഷ്യല്‍ മീഡിയയില്‍ വൈറല്‍  ഹിറ്റ് മാപ്പിളപ്പാട്ട്  സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  അരീക്കോട്  സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടുകാര്‍  viral group song in alumni meet  alumni meet malappuram  viral group song  get together video malappuram  പൂര്‍വ്വ വിദ്യാര്‍ഥി സംഗമം  malappuram latest news  malappuram news
പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹിറ്റാക്കി മാപ്പിളപ്പാട്ട്; പാട്ടും പാട്ടുകാരും സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പൊട്ടിച്ചിരിച്ച് കാണികള്‍
author img

By

Published : Aug 3, 2022, 8:06 PM IST

മലപ്പുറം: 'ആരാരും മനസില്‍ നിന്ന് ഒരിക്കലും മറക്കാത്ത' എന്ന് തുടങ്ങുന്ന ടി.കെ കുട്ടിയാലിയുടെ ഈ വരികള്‍ മാപ്പിളപ്പാട്ടുകളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഈ വരികള്‍ എഴുതി കുറെയേറെ വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം ഇത് ഇത്രയും വൈറലാവുമെന്ന് കുട്ടിയാലി പോലും കരുതി കാണില്ല. അതെ ഈ മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു കൂട്ടം ഗായകര്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടുകാര്‍

അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് സോഷ്യന്‍ മീഡിയയില്‍ വൈറലായ ആ താരങ്ങള്‍. 1994ലെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ജൂലൈ 23ന് സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് എട്ട് പേരടങ്ങുന്ന സംഘം പാട്ട് പാടിയത്. എഴ് സ്‌ത്രീകള്‍ അടങ്ങുന്ന പാട്ട് സംഘത്തിനൊപ്പം കൂടി പാടാനെത്തിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതോടെ നാട്ടിലും വീട്ടിലും താരങ്ങളായിരിക്കുകയാണ് സംഘം. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്‌അപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പതിനായിരക്കണക്കിന് പേരാണ് ഇവരുടെ പാട്ട് കേട്ടതും പങ്ക് വച്ചതും. പാട്ട് പാടുന്നവര്‍ക്കൊപ്പം കാണികളെയും പൊട്ടിച്ചിരിപ്പിച്ചായിരുന്നു മുഹമ്മദലിയുടെ പ്രകടനം.

'പാട്ട് ഇത്രയും വലിയ രീതിയിൽ ഹിറ്റാകുമെന്ന് ഒന്നും ഞങ്ങൾ കരുതിയിരുന്നില്ല. ഞങ്ങൾക്കിടയിൽ പാടിയ പാട്ടാണിത്. ഇത് കഴിഞ്ഞ ദിവസം ബാച്ചിന്‍റെ ഗ്രൂപ്പിൽ നിന്ന് ആരോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്‌തതാണ്. പാട്ട് കേട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് അതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംഘഗാനത്തിൽ പാട്ട് പാടിയ അരീക്കോട് സ്വദേശി എം.പി മുഹമ്മദലിയുടെ ഭാര്യ ഉമൈബ പറഞ്ഞു'.

also read: Viral Video| തലയോട്ടി തുറന്നപ്പോൾ കേൾക്കുന്നത് രോഗിയുടെ അസല്‍ 'ഗസല്‍ കച്ചേരി'; അമ്പരപ്പോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.