മലപ്പുറം: മലപ്പുറം ജില്ലയിലെ റോഡുകളില്‍ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്. റോഡുകൾ തകരുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്‍റെ പരിശോധന.
മലപ്പുറം ജില്ലയിലെ മഞ്ചേരി-മേലാറ്റൂർ റോഡ്, ആനക്കയം തിരൂർക്കാട് റോഡ്, പുലാമന്തോൾ കുളത്തൂർ റോഡ്, തിരൂർ പൂക്കയിൽ വെട്ടം റോഡ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. വിജിലൻസ് വിഭാഗം നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധിച്ചത്.
പരിശോധനയിൽ പൊതുമരാമത്ത് എഞ്ചിനീയർമാരും ഒപ്പമുണ്ടായിരുന്നു. റോഡിന്‍റെ ഘടന, ടാറിങ് മിശ്രിതം, റോഡിലെ ബോളർ എന്നിവയാണ് പരിശോധിക്കുന്നത്.