ETV Bharat / state

കാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് 1000 രൂപ കൈക്കൂലി; ഡോക്ടറെ വിജലന്‍സ് കൈയോടെ പൊക്കി - ചികിത്സിക്കുന്നതിന് കൈക്കൂലി

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.

vigilance caught doctor while taking bribe in malappuram  doctor taking bribe in perinthalmanna  പെരിന്തല്‍മണ്ണ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയില്‍  ചികിത്സിക്കുന്നതിന് കൈക്കൂലി  ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്ന സംഭവം
കാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് 100 രൂപ കൈക്കൂലി;ഡോക്ടറെ വിജലന്‍സ് കൈയോടെ പൊക്കി
author img

By

Published : Feb 5, 2022, 11:02 AM IST

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ആയിരം രൂപ കൈക്കൂലി. കാഴ്ചക്കുറവുള്ള വയോധികയുടെ കാല്‍ വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ സര്‍ജനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. സര്‍ജന്‍ കെ.ടി രാജേഷിനെയാണ് (49) മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

ഡോക്ടറുടെ പരിശോധന മുറിയില്‍ നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ജില്ല ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ആലിപ്പറമ്പ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജയുടെ (60) ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം(30) നല്‍കിയ ആയിരം രൂപ വാങ്ങിയുടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഇതേസമയം ഡോക്ടറുടെ പാതായ്ക്കര കാര്‍ഗിലിലെ വീട്ടിലും ജില്ല ആശുപത്രിയില്‍ സിഐയുടെ നേതൃത്വത്തിലും പരിശോധന നടത്തി.

കാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് 100 രൂപ കൈക്കൂലി;ഡോക്ടറെ വിജലന്‍സ് കൈയോടെ പൊക്കി
കഴിഞ്ഞ ജനുവരി പത്തിനാണ് ഖദീജയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെ അഡ്‌മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഖദീജയുടെ ശസ്ത്രക്രിയ നടത്തിയില്ല. ശസ്ത്രക്രിയ നീണ്ടുപോകാന്‍ കാരണം പണം നല്‍കാത്തതാണെന്ന് മുഹമ്മദ് ഷമീമിന് മനസിലായി. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് ഷമീം വിജലന്‍സിനെ അറിയിക്കുകയായിരുന്നു. പിന്നീട് വിജിലന്‍സ് നല്‍കിയ പണവുമായി ഡോക്ടറെ കാണാന്‍ പോകുകയായിരുന്നു.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.