ETV Bharat / state

മലപ്പുറത്ത് വനം അദാലത്ത്; 95 പരാതികള്‍ പരിഹരിക്കും

ജില്ലയിൽ നിന്നുള്ള എം.പി.മാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, വനം പ്രിൻസിപ്പൾ സി.സി.എഫ് ദേവേന്ദ്രകുമാർ വർമ്മ, ഉൾപ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

മലപ്പുറത്ത് വനം അദാലത്ത് 30ന്  നിലമ്പൂർ നോർത്ത് സൗത്ത് ഡിവിഷനുകളിലായി ലഭിച്ച 95 പരാതികളാണ് പരിഹരിക്കുക  2019 ഓഗസ്റ്റ് 10 വരെ ലഭിച്ച പരാതികളാണ് പരിഗണിക്കുക.  കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് 12 ലക്ഷവും മന്ത്രി അഡ്വ: കെ.രാജു വിതരണം ചെയ്യും  malappuram latest  മലപ്പുറം ലേറ്റസ്റ്റ്
മലപ്പുറത്ത് വനം അദാലത്ത് 30ന്
author img

By

Published : Nov 26, 2019, 11:00 PM IST

Updated : Nov 27, 2019, 1:09 AM IST

മലപ്പുറം: ജില്ലയിലെ വനം അദാലത്ത് ഈ മാസം മുപ്പതിന് നിലമ്പൂർ ഒ.സി.കെ ഓഡിറ്റേറായത്തിൽ നടക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിവിഷൻ സി.സി.എഫ് ജോസ് മാത്യു അറിയിച്ചു. നിലമ്പൂർ നോർത്ത് സൗത്ത് ഡിവിഷനുകളിലായി ലഭിച്ച 95 പരാതികളാണ് പരിഹരിക്കുക. അദാലത്തില്‍ 2019 ഓഗസ്റ്റ് 10 വരെ ലഭിച്ച പരാതികളാണ് പരിഗണിക്കുക. ഇതിൽ 80 ശതമാനം പരാതികളും പരിഹാരമായവയാണ്. ഇതും അദാലത്തിൽ സമർപ്പിക്കും.

വനാതിർത്തിയിലെ സ്ഥലങ്ങളുടെ എൻ.ഒ.സി, മര വ്യവസായ ലൈസൻസ്, വനത്തിനുള്ളിലൂടെയുള്ള പാലം, റോഡ് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പരാതികളാണ് സ്വീകരിച്ചിട്ടുള്ളത്. അദാലത്തില്‍ നിലമ്പൂർ സൗത്ത് ഡിവിഷനിൽ കൃഷി നാശം വന്ന കര്‍ഷകര്‍ക്ക് 20 ലക്ഷവും, നിലമ്പൂർ നോർത്ത് ഡിവിഷനിൽ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് 12 ലക്ഷവും മന്ത്രി അഡ്വ. കെ.രാജു വിതരണം ചെയ്യും. കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിന് നടത്താനിരുന്ന വനം അദാലത്താണ് പ്രളയത്തെ തുടർന്ന് ഈ മാസം മുപ്പതിലേക്ക് മാറ്റിയത്.

മലപ്പുറത്ത് വനം അദാലത്ത്

ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെയ്ക്കാൻ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന നിയമത്തിലെ അശാസ്ത്രീയമായ ഭാഗങ്ങൾ മാറ്റി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ എൽ.ഡി.എഫ് സർക്കാർ പുതിയ സർക്കുലർ ഇറക്കിയെങ്കിലും അതിന്‍റെ കൃത്യമായ മാർഗ നിർദേശങ്ങൾ ഇതുവരെ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ ഈ വിഷയവും മന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും. അദാലത്തില്‍ ജില്ലയിൽ നിന്നുള്ള എം.പി.മാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, വനം പ്രിൻസിപ്പല്‍ സി.സി.എഫ് ദേവേന്ദ്രകുമാർ വർമ എന്നിവര്‍ ഉൾപ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.

Intro:സൗത്ത് ഡിവിഷനുകളിലായി ലഭിച്ച 95 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം കാണുക 2019 ഓഗസ്റ്റ് 10 വരെ ലഭിച്ച പരാതികളാണ് പരിഹരിക്കുക,Body:നിലമ്പൂരിൽ വനം വകുപ്പ് അദാലത്ത് 30-ന് മന്ത്രിയും പങ്കെടുക്കും, നിലമ്പൂർ: ജില്ലയിലെ വനം അദാലത്ത് ഈ മാസം 30-ന് നിലമ്പൂർ ഓ.സി.കെ ഓഡിറ്റേറായത്തിൽ നടക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിവിഷൻ സി.സി എഫ് ജോസ് മാത്യു പറഞ്ഞു, വനം മന്ത്രി അഡ്വ: കെ രാജു, ജില്ലയിൽ നിന്നുള്ള എം.പി.മാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, വനം പ്രിൻസിപ്പൾസി.സി.എഫ് ദേവേന്ദ്രകുമാർ വർമ്മ, ഉൾപ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുംനിലമ്പൂർ നോർത്ത് സൗത്ത് ഡിവിഷനുകളിലായി ലഭിച്ച 95 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം കാണുക 2019 ഓഗസ്റ്റ് 10 വരെ ലഭിച്ച പരാതികളാണ് പരിഹരിക്കുക, ഇതിൽ 80 ശതമാനം പരാതികളിലും പരിഹാരമായിട്ടുണ്ട് ഇത് അദാലത്തിൽ സമർപ്പിക്കും.വനാർത്തിയിലെ സ്ഥലങ്ങളുടെ എൻ.ഒ.സി., മര വ്യവസായവുമായി ബന്ധപ്പെട്ട ലൈസൻസ് വനത്തിനുള്ളിലൂടെയുള്ള പാലം, റോഡ് എന്നിവ ഉൾപ്പെടെയുള്ള പരാതികളാണ് സ്വീകരിച്ചിട്ടുള്ളത്, കൃഷി നാശം വന്ന കർഷകർക്ക് വിതരണം ചെയ്യാനായി നിലമ്പൂർ സൗത്ത് ഡിവിഷനിൽ 20 ലക്ഷവും, നിലമ്പൂർ നോർത്ത് ഡിവിഷനിൽ 12 ലക്ഷവും എത്തിയിട്ടുണ്ട് ഇത് ചടങ്ങിൽ മന്ത്രി അഡ്വ: കെ.രാജുവിതരണം ചെയ്യും, കഴിഞ്ഞ ഓഗസ്റ്റ് 20-ന് നടത്താനിരുന്ന വനം അദാലത്താണ് പ്രളയത്തെ തുടർന്ന് ഈ മാസം 30-തിലേക്ക് മാറ്റിയത്, ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെയക്കാൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന നിയമത്തിലെ അശാസ്ത്രിയമായ ഭാഗങ്ങൾ മാറ്റി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ എൽ.ഡി.എഫ് സർക്കാർ പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ടെക്കിലും അതിന്റെ കൃത്യമായ മായ മാർഗ്ഗ നിർദ്ദേശങ്ങൾ കർഷകരിലേക്ക് എത്തിയിട്ടില്ല, അതിനാൽ തന്നെ വനം മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ കർഷകരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമെത്തുംConclusion:
Last Updated : Nov 27, 2019, 1:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.