മലപ്പുറം: വളാഞ്ചേരി പീഡനക്കേസിൽ പ്രതിയായ നഗരസഭാ കൗൺസിലർ ഷംസുദീന്‍ നടക്കാവ് ഇന്ന് വൈകുന്നേരം കൊച്ചിയിലെത്തും. വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാസങ്ങളായി ഇയാൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു വിധി. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. ഇന്ന് വൈകുന്നേരം 5.45 ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തുന്ന ഷംസുദീന്‍ അഡ്വ. ബി എ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വളാഞ്ചേരിയിലേക്ക് തിരിക്കും. മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷംസുദീന്‍ നടക്കാവിന് രക്ഷപ്പെടാൻ പൊലീസ് തന്നെ അവസരം സൃഷ്ടിക്കുകയായിരുന്നു എന്ന് വിമർശനം ഉയർന്നിരുന്നു.
വളാഞ്ചേരി പീഡനക്കേസ്; പ്രതി ഷംസുദീന്‍ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും - ഷംസുദ്ധീൻ നടക്കാവ്
മാസങ്ങളായി ഇയാൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
മലപ്പുറം: വളാഞ്ചേരി പീഡനക്കേസിൽ പ്രതിയായ നഗരസഭാ കൗൺസിലർ ഷംസുദീന്‍ നടക്കാവ് ഇന്ന് വൈകുന്നേരം കൊച്ചിയിലെത്തും. വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാസങ്ങളായി ഇയാൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു വിധി. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. ഇന്ന് വൈകുന്നേരം 5.45 ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തുന്ന ഷംസുദീന്‍ അഡ്വ. ബി എ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വളാഞ്ചേരിയിലേക്ക് തിരിക്കും. മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷംസുദീന്‍ നടക്കാവിന് രക്ഷപ്പെടാൻ പൊലീസ് തന്നെ അവസരം സൃഷ്ടിക്കുകയായിരുന്നു എന്ന് വിമർശനം ഉയർന്നിരുന്നു.
വളാഞ്ചേരി പീഡനക്കേസിൽ പ്രതിയായ നഗരസഭാ കൗൺസിലർ ഷംസുദ്ധീൻ നടക്കാവ് ഇന്ന് വൈകുന്നേരം കൊച്ചിയിലെത്തും. വളാഞ്ചേരി പോലീസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാസങ്ങളായി ഇയാൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ നിന്നും മുൻകൂർ ജമ്യാപേക്ഷയിൽ ഇയാളെ അറസ്റ്റ് ചെയരുതെന്ന അനുകൂല ഉത്തരവ് നേടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ പ്രതിയെ അറസ്റ്റു ചെയ്യരുതെന്നാണ് നിർദ്ദേശം.ഇന്ന് വൈകുന്നേരം 5.45ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തുന്ന ഷംസുദ്ധീൻ അഡ്വ.ബി.എ.ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വളാഞ്ചേരിയിലേക്ക് തിരിക്കും. മന്ത്രി കെ.ടി.ജലീലുമായ അടുത്ത ബന്ധം പുലർത്തിയിരുന്ന ഷംസുദ്ധീൻ നടക്കാവിന്, രക്ഷപ്പെടാൻ പോലീസ് തന്നെ അവസരം സൃഷ്ടിക്കുകയായിരുന്നുവെന്ന വിമർശനം ഉയർന്നിരുന്നു.
Conclusion: