മലപ്പുറം: നരേന്ദ്ര മോദി സര്ക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയത്തിനെതിരെയും കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചരണ ജാഥ നടത്തുന്നത്.
ജാഥക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണം സിഐടിയു സംസ്ഥാന ഉപാധ്യക്ഷന്‍ ജോര്‍ജ് കെ. ആന്റണി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ഫിറോസ് ബാബുവാണ് ജാഥ നയിക്കുന്നത്. ശനിയാഴ്ച വളാഞ്ചേരിയിലാണ് ജാഥയുടെ സമാപനം.