മലപ്പുറം: കെഎസ്‌യു തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കെപിസിസി അംഗം, തിരൂർ നഗരസഭാ വൈസ് ചെയർമാൻ.. തിരൂർ പൂക്കയില്‍ സ്വദേശി വി അബ്‌ദു റഹ്മാൻ ഇപ്പോൾ കെപിസിസി ഭാരവാഹിയല്ല, രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയാണ്.
Also Read: ട്രിപ്പിൾ ലോക്ക്ഡൗൺ: മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന
സിപിഎം സ്വതന്ത്രനായി താനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് വി അബ്‌ദു റഹ്മാൻ നിയമസഭയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ലോക്‌സഭയിലേക്ക് പരാജയപ്പെട്ടെങ്കിലും 2016ല്‍ ലീഗിന്‍റെ കോട്ടയായ താനൂരില്‍ മുസ്ലീം ലീഗിലെ സിറ്റിങ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലേക്ക്. സന്നദ്ധ, ജീവകാരുണ്യ രംഗത്ത് സജീവമായ അബ്‌ദു റഹ്‌മാൻ ഉമൈത്താനകത്ത് കുഞ്ഞിഖാദര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയും ആക്ട് തിരൂരിന്‍റെ പ്രസിഡന്‍റുമാണ്. ഇത്തവണ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ 985 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അബ്‌ദു റഹ്‌മാൻ നിയമസഭയിലെത്തിയത്.