മലപ്പുറം: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മഞ്ചേരി മെഡിക്കൽ കോളജിൽ അനുവദിച്ച ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം പുനരാംരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി ഇ.ടി മുഹമ്മദ് ബഷീർ എംപി ക്ക് ഉറപ്പ് നൽകി. കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന ജില്ലക്ക് വളരെയധികം ആശ്വാസമായേക്കാവുന്ന ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച് പൂർത്തിയാക്കണമെന്നും എംപി കേന്ദ്ര മന്ത്രിയുമായി നടത്തിയ ഫോൺ ചർച്ചയിൽ ആവശ്യപ്പെട്ടു.
ALSO READ:വാക്സിനേഷന് ശേഷമുള്ള രക്തസ്രാവവും രക്തം കട്ടപിടിക്കലും ഗുരുതരമല്ലെന്ന് കേന്ദ്രം
സംസ്ഥാനത്ത് മഞ്ചേരി മെഡിക്കൽ കോളജിലും, കൊല്ലം പാരിപ്പള്ളിയിലുമാണ് പ്ലാന്‍റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിരുന്നത്. ഡിആർഡിഒക്ക് ആയിരുന്നു നിർമാണ ചുമതല. നിർമാണത്തിനു നിർദേശം ലഭിച്ച ഉടനെ ജില്ലാ ഭരണകൂടം പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. പ്ലാന്‍റ് എത്താൻ വൈകും എന്ന കാരണത്താൽ പ്രവൃത്തികൾ നിർത്തിവെക്കാൻ ദേശീയ പാത അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. മിനിട്ടിൽ 1500 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.