ETV Bharat / state

യുഡിഎഫ് കൺവീനർ എംഎം ഹസൻ സിദ്ധീഖ് കാപ്പന്‍റെ വീട് സന്ദർശിച്ചു - മലപ്പുറം

നാളെ മലപ്പുറത്തെത്തുന്ന രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് നിവേദനം നൽകണമെന്ന ആവശ്യം സിദ്ധീഖ് കാപ്പന്‍റെ ഭാര്യ യുഡിഎഫ് നേതാക്കളെ അറിയിച്ചു.

യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ  എംഎം ഹസ്സൻ  യുഡിഎഫ് കൺവീനർ  സിദ്ദിഖ് കാപ്പൻ  യുപിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ  അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ  Siddique Kappan  UDF convener MM Hassan  UDF convener  MM Hassan  മലപ്പുറം  Malappuram
യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ സിദ്ദിഖ് കാപ്പന്‍റെ വീട് സന്ദർശിച്ചു
author img

By

Published : Oct 18, 2020, 3:10 PM IST

Updated : Oct 18, 2020, 5:16 PM IST

മലപ്പുറം: യുപിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്‍റെ കുടുംബത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ സന്ദർശിച്ചു. സിദ്ധീഖ് കാപ്പന്‍റെ മോചനത്തിനായി എല്ല ശ്രമങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. നാളെ മലപ്പുറത്തെത്തുന്ന രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് നിവേദനം നൽകണമെന്ന ആവശ്യം സിദ്ധീഖ് കാപ്പന്‍റെ ഭാര്യ യുഡിഎഫ് നേതാക്കളെ അറിയിച്ചു.

യുഡിഎഫ് കൺവീനർ എംഎം ഹസൻ സിദ്ധീഖ് കാപ്പന്‍റെ വീട് സന്ദർശിച്ചു

മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പൻ അറസ്റ്റിലായ ഉടനെ തന്നെ എംഎം ഹസൻ സിദ്ധീഖിന്‍റെ ഭാര്യയെ ഫോണിലൂടെ ബന്ധപ്പെട്ട് നിയമപരവും രാഷ്ട്രീയപരവുമായ പിന്തുണ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ട് വീട്ടിലെത്തിയത്. സിദ്ധീഖിന്‍റെ മോചനത്തിനായി യുഡിഎഫ് എംപിമാർ നേരത്തെ തന്നെ ഇടപെട്ടിട്ടുണ്ടന്നും തുടർന്നും ശക്തമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. ദിനം പ്രതി സിദ്ധീഖിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ കുടുംബം കടുത്ത ആശങ്കയിലാണ്.

Last Updated : Oct 18, 2020, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.