ETV Bharat / state

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു ; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു

Two policemen arrested  Kerala police news  policemen arrested  മലപ്പുറം പൊലീസ് സ്റ്റേഷന്‍  കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍  പൊലീസുകാരെ അറസ്റ്റ് ചെയ്തു  പൊലീസുകാര്‍ അറസ്റ്റില്‍
പിടിച്ചെടുത്ത ഹാന്‍സ് മറിച്ച് വിറ്റു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
author img

By

Published : Sep 16, 2021, 4:29 PM IST

Updated : Sep 16, 2021, 7:39 PM IST

കോട്ടക്കല്‍ : പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ മറിച്ചുവിറ്റ കേസില്‍ പൊലീസുകാര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് പിടികൂടിയത്. ഇരുവരെയും സസ്പെന്‍റ് ചെയ്തു.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. ഇവ കടത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തെങ്കിലും കോടതി ഉത്തരവ് പ്രകാരം വിട്ടുനല്‍കി. ഹാന്‍സ് അടക്കമുള്ളവ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കൂടുതല്‍ വായനക്ക്: വാക്‌സിനേഷനിൽ ബഹുദൂരം മുന്നിൽ; ഇനി ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണമില്ല

എന്നാല്‍ പിടിച്ചെടുത്ത ഹാന്‍സ് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ഒരു ഏജന്‍റുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതടക്കമുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് നടപടി.

Last Updated : Sep 16, 2021, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.