മലപ്പുറം: നിലമ്പൂർ കനോലി പ്ലോട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പത്തരയോടെയാണ് കെഎൻജി റോഡിലെ കനോലി പ്ലോട്ടിന് സമീപം അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന തൃക്കലങ്ങോട് സ്വദേശികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വാഹനം നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടത് ഭാഗത്തെ വൈദ്യുതി പോസ്റ്റിലിടിച്ച്, വലതുഭാഗത്ത് തലകീഴായി മറിയുകയായിരുന്നു.