മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച 18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍. മുണ്ടേരി സ്വദേശി ബൈജു (41), അമ്പിട്ടാന്‍പൊട്ടി സ്വദേശി സുന്ദരന്‍ (58) എന്നിവരെയാണ് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പോത്തുകല്ലില്‍ വെച്ച് പ്രതികൾ പിടിയിലായത്. പോത്തുകല്‍ എസ്.ഐ കെ. അബ്ബാസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൊവിഡ് പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടിയാണ് ഇവര്‍ 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍പനക്കായി വാങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍ - malappuram
പോത്തുകല്ലില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
![18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍ മലപ്പുറം എടക്കര വിദേശമദ്യം പിടിച്ചെടുത്തു foreign liquor seized malappuram edakkara](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6459914-95-6459914-1584553422020.jpg?imwidth=3840)