ETV Bharat / state

ബൈക്കിലെത്തി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍ - Two held for robbing bike rider

വള്ളിക്കുന്ന് സ്വദേശികളായ അരിയല്ലൂർ വലിയവളപ്പിൽ വിഷ്ണു (20) കൂടത്തിങ്ങൽ ഹരികൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്

ബൈക്കിലെത്തി കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍  രണ്ടുപേര്‍ പിടിയില്‍  കൂടത്തിങ്ങൽ ഹരികൃഷ്ണൻ  വലിയവളപ്പിൽ വിഷ്ണു  വാഴക്കാട് പൊലീസ് പിടികൂടി  സി സി ടി വി പ  Two held for robbing bike rider  robbing bike rider
ബൈക്കിലെത്തി കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍
author img

By

Published : Jan 28, 2020, 10:10 PM IST

Updated : Jan 28, 2020, 10:42 PM IST

മലപ്പുറം: ബൈക്കിൽ കറങ്ങി തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്ന രണ്ട് പേരെ വാഴക്കാട് പൊലീസ് പിടികൂടി. വള്ളിക്കുന്ന് സ്വദേശികളായ അരിയല്ലൂർ വലിയവളപ്പിൽ വിഷ്ണു (20) കൂടത്തിങ്ങൽ ഹരികൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്. മുണ്ടുമുഴി സ്വദേശി സുഹൈലിന്‍റെ പരാതിയിൽ വാഴക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍

ബിൽഡിംങ്ങ് പണികൾ നടക്കുന്ന സ്ഥലത്ത് എത്തി പരിസരം വീക്ഷിച്ച ശേഷം ഇവിടെയുള്ള തൊഴിലാളികളുടെ പണവും മൊബൈലും കവരുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികൾ ഇല്ലാത്ത സമയം നോക്കിയാണ് കവര്‍ച്ച നടത്തുക. മൂന്നു വർഷമായി നാൽപതിലേറേ സ്ഥലത്ത് മോഷണം നടത്തിയതായാണ് പൊലീസിന്‍റെ നിഗമനം. സിസിടിവി പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലയിലെ നിരവധി സ്ഥലത്ത് നിന്ന് മോഷണം നടത്തിയതായാണ് വിവരം. വാടകക്കെടുത്ത ബൈക്കാണ് മോഷണത്തിന് ഉപയോഗിക്കുന്നത്. ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ഇതിനായാണ് മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞി മൊയ്തീൻ, എസ്ഐ തോമസ്, എഎസ്ഐ കൃഷ്ണദാസ്, സിപിഒ റാഷിദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Intro:ബൈക്കിൽ കറങ്ങി തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്ന രണ്ട് പേരേ വാഴക്കാട് പോലീസ് പിടികൂടി. വള്ളിക്കുന്ന് സ്വദേശികളായ അരിയല്ലൂർ വലിയവളപ്പിൽ വിഷ്ണു . കൂടത്തിങ്ങൽ ഹരികൃഷ്ണൻ എന്നിവരെയാണ് പിടികൂടിയത്. ഇതോടെ നിരവധി മോഷണത്തിനാണ് തുമ്പുണ്ടാകുന്നത്. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

Body:
ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേരാണ് പോലീസ് പിടിയിലായത്. ഇരുപതു വയസ്സ്കാരായ വലിയവളപിൽ വിഷ്ണു, കൂടത്തിങ്ങൽ ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. മുണ്ടുമുഴി സ്വദേശി സുഹൈലിന്റെ പരാതിയിൽ വാഴക്കാട് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.. ബിൽഡിംങ്ങ് പണികൾ നടക്കുന്ന സ്ഥലത്ത് എത്തി പരിസരം വീക്ഷിച്ച് നിൽക്കും തൊഴിലാളികൾ ഭക്ഷണത്തിനായി പോകുന്ന സമയം ഇവർ അഴിച്ച് വെച്ച ശർട്ടിൽ നിന്ന് പണവും സമീപത്തുള്ള മൊബൈലും എടുക്കും. മൂന്നു വർഷമായി നാൽപതിലേറേ സ്ഥലത്ത് മോഷ്ടിച്ചതായാണ് സംശയം. വിശദമായ അന്വേഷണത്തിലാണ് വാഴക്കാട് പോലീസ്

സൈറ്റ്. ഇൻസ്പെക്ടർ

സി സി ടി വി പരിശോധനയിൽ ആണ് പ്രതികൾ കുടുങ്ങിയത്. മലപ്പുറം കോഴിക്കോട് .വയനാട് ജില്ലയിലെ നിരവധി സ്ഥലത്ത് നിന്ന് മോഷ്ടിച്ചതായാണ് വിവരം. വാടകക്കെടുത്ത ബൈക്കാണ് മോഷണത്തിന് ഉപയോഗിക്കാറ്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങും. മാളുകൾ കേന്ദീകരിച്ച് ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. കയ്യിലെ പണം തീർന്നാൽ ബൈക്കുമെടുത്ത് മോഷണത്തിനായി കറങ്ങും.

ബൈറ്റ് - ഇൻസ്പെക്ടർ

ഇവരെ പിടികൂടാൻ കഷ്ടപ്പെടുന്ന പോലീസിന് സി സി ടി വി ദൃശ്യവും ഇവര് വിറ്റ മൊബൈലും തുണയായി.
വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞി മൊയ്തീൻ, എസ് ഐ തോമസ് , എ എസ് ഐ കൃഷ്ണദാസ്, സി പി ഒ റാഷിദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.Conclusion:ബൈക്കിൽ കറങ്ങി തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്ന രണ്ട് പേരേ വാഴക്കാട് പോലീസ് പിടികൂടി.

bite- vazhakkad police inspector kunchi moydeen kutty
Last Updated : Jan 28, 2020, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.