ETV Bharat / state

പ്രവാസികളുമായി  രണ്ട് വിമാനങ്ങൾ ഇന്ന് കരിപ്പൂരില്‍ എത്തും

കുവൈറ്റില്‍ നിന്നുള്ള വിമാനം രാത്രി 9.15നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05നും എത്തും.

two flight reaches karipur airport  karipur international airport  emigrants karipur  emigrants india  covid 19 kerala updates  കൊവിഡ് 19 വാർത്ത  കൊവിഡ് 19 കേരള വാർത്ത  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം  പ്രവാസികൾ കരിപ്പൂർ വിമാനത്താവളത്തില്‍  കുവൈറ്റ് പ്രാവസികൾ കേരളത്തില്‍
പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂർ എത്തും
author img

By

Published : May 13, 2020, 2:09 PM IST

മലപ്പുറം: കൊവിഡ് 19 ആശങ്കൾക്കിടെ ഗൾഫില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ഇരു വിമാനങ്ങളിലുമായി വിവിധ ജില്ലകളിലുള്ള 307 പ്രവാസികളാണ് കേരളത്തില്‍ എത്തുന്നത്. കുവൈറ്റില്‍ നിന്നും ജിദ്ദയില്‍ നിന്നും ഉള്ളവരാണ് തിരിച്ചെത്തുന്നത്. കുവൈറ്റില്‍ നിന്നുള്ള വിമാനം രാത്രി 9.15നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05നും എത്തും. കുവൈറ്റത്തില്‍ നിന്നും വരുന്ന വിമാനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 155 പേരും സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 152 പേരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും.

ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അടുത്ത ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ചികിത്സാ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്കും മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേയ്ക്കും അയക്കും. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്‍റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. തിരിച്ചെത്തുന്നവരെ കൊവിഡ് ജാഗ്രതാ നടപടികള്‍ ഉറപ്പാക്കിയാണ് വിമാനത്താവളത്തില്‍ സ്വീകരിക്കുക. ആരോഗ്യ പരിശോധനയ്ക്കും വിവര ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കും ശേഷം വിമാനത്താവളത്തിനു പുറത്തിറങ്ങുന്ന ഒരോ പ്രവാസിക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.