ETV Bharat / state

മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ട് പേർ അറസ്‌റ്റിൽ - forest range officer

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി വനപാലര്‍ നടത്തിയ പരിശോധനയിലാണ് മരപ്പെട്ടിയുടെ ഇറച്ചി പിടിച്ചെടുത്തത്.

മലപ്പുറം  two arrested  wooden box meat  wooden box  two arrested with wooden box meat  malappuram  sunday night  ഫോറസ്റ്റ് റെയ്ഞ്ച്‌ ഓഫീസര്‍  വനപാലകര്‍  foresters  മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ട് പേർ അറസ്‌റ്റിൽ  മരപ്പട്ടിയുടെ ഇറച്ചി  മരപ്പട്ടി  രണ്ട് പേർ അറസ്‌റ്റിൽ  arrest  അറസ്‌റ്റ്  forest range officer  foresters
മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ട് പേർ അറസ്‌റ്റിൽ
author img

By

Published : Nov 16, 2020, 6:59 PM IST

മലപ്പുറം: മലപ്പുറത്ത് മരപ്പട്ടിയുടെ ഇറച്ചിയുമായി രണ്ട് പേർ അറസ്‌റ്റിൽ. മരപ്പെട്ടിയെ കൂട് വച്ച് പിടിച്ച് ഇറച്ചിയാക്കിയ നിലമ്പൂര്‍ കൊഴപ്പാന്‍ വളവ് കൂളിക്കുന്ന് സ്വദേശികളായ സഹോദരങ്ങളാണ് പിടിയിലായത്. കൊയപ്പാന്‍ വളവ് കൂളിക്കുന്ന് കടങ്ങൂര്‍ വീട്ടില്‍ സുരേഷ് ബാബു(32), സഹോദരന്‍ കുഞ്ഞുട്ടന്‍ (28) എന്നിവരെയാണ് മരപ്പട്ടിയുടെ ഇറച്ചിയുമായി നിലമ്പൂര്‍ ഫോറസ്റ്റ് റെയ്ഞ്ച്‌ ഓഫിസര്‍ യു.രവീന്ദ്രനാഥ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി വനപാലകര്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പാചകം ചെയ്ത് ഭക്ഷിച്ചതില്‍ നിന്ന് ബാക്കിയുണ്ടായിരുന്ന മരപ്പട്ടിയുടെ ഇറച്ചിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പതിനാലാം തീയതി രാത്രിയാണ് ഇവര്‍ വീട്ട് വളപ്പിലെ കോഴിക്കൂടിന് സമീപം ഇരുമ്പ് കൂട് വച്ച് മരപ്പെട്ടിയെ പിടിച്ചത്. കൂട് വച്ച് ചെറിയ മൃഗങ്ങളെ വേട്ടയാടല്‍ പതിവാക്കിയ പ്രതികള്‍ പിടിയിലാകുന്നത് ആദ്യമാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച്‌ ഓഫിസര്‍ യു.രവീന്ദ്രനാഥ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.