ETV Bharat / state

ഒരു കോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍ - Two arrested with Rs 1 crore cash

നോട്ടുകള്‍ നോട്ടെണുന്ന മെഷിന്‍ ഉപയോഗിച്ച് നോട്ട് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലിസ്

കുഴൽപണവുമായി കൊടുവള്ളി സ്വദ്ദേശികളായ 2 പേർ നിലമ്പൂർ പോലീസിന്റെ പിടിയിലായി,  Two arrested with Rs 1 crore cash  കുഴല്‍പണം
ഒരു കോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍
author img

By

Published : Apr 12, 2022, 2:17 PM IST

മലപ്പുറം: ഒരു കോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് സാലിഖ്, ഷബീറലി എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഴല്‍പണമാണ് പിടിച്ചെടുത്തത്.

കാറിന്‍റെ ബാങ്ക് ലൈറ്റിന്‍റെ ഭാഗത്തെ പ്രത്യേക അറയിൽ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ട്. നോട്ടെണുന്ന മെഷിന്‍ ഉപയോഗിച്ച് നോട്ട് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. കുഴല്‍പണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു കോടി രൂപയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍

നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഏറ്റവും വലിയ കുഴൽപണ വേട്ടയാണിത്. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

also read: വഴിയാത്രക്കാരിയുടെ രണ്ടുലക്ഷവും ഫോണുകളും കവര്‍ന്ന കേസ് : രണ്ടുപേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.