ETV Bharat / state

വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിൽ

author img

By

Published : Oct 11, 2020, 8:48 PM IST

പ്രതികളിൽ നിന്നും അര ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം  Malappuram  Valancheri Police  വളാഞ്ചേരി  പെട്രോളിങിനിടെ വാറ്റ് ചാരായവുമായി രണ്ടുപേർ  തൊഴുവാനൂർ  ചാരായം  പൊലീസ് സ്റ്റേഷൻ  liquor
പൊലീസ് പെട്രോളിങിഗിനിടെ വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയില്‍ വാറ്റ് ചാരായവുമായി രണ്ടുപേർ പൊലീസിന്‍റെ പിടിയിൽ. തൊഴുവാനൂർ താണിയപ്പൻകുന്ന് സ്വദേശികളായ കിഴക്കേക്കര വീട്ടിൽ മുരളീധരൻ (45) അഴീകാട്ടിൽ സുരേഷ് (45) എന്നിവരാണ് പൊലീസിന്‍റെ പട്രോളിങ്ങിനിടെ പിടിയിലായത്. വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ ഷാജിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ പരിശോധനകൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളിൽ നിന്നും അര ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐമാരായ മുരളീകൃഷ്ണൻ, അബൂബക്കർ സിദ്ദീഖ് സിപിഒമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത് ഉത്തരവായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.