ETV Bharat / state

ചന്ദനമരം കടത്താന്‍ ശ്രമം; മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍ - malappuram

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മരം വെട്ടുന്നതിനിടെയാണ് പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്നത്

ചന്ദനമരം കടത്താന്‍ ശ്രമം  മലപ്പുറത്ത് ചന്ദനമരം കടത്താന്‍ ശ്രമം  എടവണ്ണ  smugling sandalwood  malappuram  sandalwood smugling
ചന്ദനമരം കടത്താന്‍ ശ്രമം; മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍
author img

By

Published : Feb 16, 2021, 4:53 PM IST

മലപ്പുറം: എടവണ്ണയില്‍ അനധികൃതമായി ചന്ദനത്തടി കടത്താന്‍ ശ്രമിച്ച രണ്ട്‌ പേര്‍ പിടിയില്‍. മഞ്ചേരി പുല്ലാര സ്വദേശികളായ അബ്‌ദു റഹ്‌മാന്‍ (48), പാണക്കാടന്‍ സുലൈമാന്‍ (44) എന്നിവരാണ് എടവണ്ണ വനം വകുപ്പിന്‍റെ പിടിയിലായത്.

15 കിലോ തൂക്കം വരുന്ന ചന്ദന മരം ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും വെട്ടുന്നതിനിടെയാണ് പ്രതികളെ കാളികാവ്‌ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസര്‍ പി.വിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരുവരേയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി. അനധികൃമായി മരം മുറിച്ച് കടത്തിയ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.