മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം.
അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ ഒൻപത് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക് ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ALSO READ:സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും
കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ നൽകാനാണ് ധാരണ. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം.