ETV Bharat / state

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു

കോളനിയിലേക്ക് ഇറങ്ങിയ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

കാട്ടാന  ആദിവാസി  ആന  ഫോറസ്റ്റ്  മെഡിക്കൽ കോളജ് elephant  attack  killed  Tribal  Police
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു
author img

By

Published : Apr 17, 2021, 8:46 PM IST

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. ഓടക്കയം ചോലാർ മല ആദിവാസി കോളനിയിലെ കടുഞ്ഞി എന്ന 69കാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോളനിയിലേക്ക് ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ ഓടിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കോളനി നിവാസികൾക്ക് നേരെ തിരിഞ്ഞ കാട്ടാനയുടെ മുന്നിൽ കടുഞ്ഞി പെട്ടുപോകുകയായിരുന്നു. കാട്ടാന ഇയാളെ ചവിട്ടുകയും തുമ്പിക്കൈയ്യിൽ ചുഴറ്റി എറിയുകയും ചെയ്തു.

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു

വിവരമറിഞ്ഞ് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ വനപാലകരെത്തി കടുഞ്ഞിയെ അരീക്കോട് ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനപാലകരുടെ നേത്യത്വത്തിൽ കാട്ടാനയെ ഉൾവനത്തിലേക്ക് മടക്കി അയക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വനം വകുപ്പിന്‍റെ ആർആർടി ടീം തോക്കും റബർ ബുള്ളറ്റ് അടക്കമുള്ള സംവിധാനങ്ങളുമായി ചോലാർ മല കോളനിയിൽ എത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.