ETV Bharat / state

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 7,018 പേര്‍ നിരീക്ഷണത്തില്‍ - കൊവിഡ് കെയര്‍ സെന്റർ

ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,018 ആയി. പരിശോധനക്കായി അയച്ച 317 സാമ്പിളുകളില്‍ 293 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 291 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

KL - MPM - Corona 19 pkg  positive cases in malappuram  7018  Corona 19  പ്രത്യേക നിരീക്ഷണത്തിലുള്ളവർ  ഐസൊലേഷന്‍ വാര്‍ഡുകൾ  കൊവിഡ് കെയര്‍ സെന്റർ  വീഡിയോ കോണ്‍ഫറന്‍സ്
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 7,018 പേര്‍ നിരീക്ഷണത്തില്‍
author img

By

Published : Mar 21, 2020, 11:45 PM IST

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 858 പേര്‍ക്കു കൂടി നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,018 ആയി. കൊവിഡ് 19 മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലികാണ് ഇക്കാര്യം അറിയിച്ചത്. പത്തു പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. 6,993 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണുള്ളത്.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള രണ്ടു വൈറസ് ബാധിതരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപിടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നിന്നു പരിശോധനക്കായി അയച്ച 317 സാമ്പിളുകളില്‍ 293 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 291 പേര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി. 23 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 121 പേരെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.

അതെസമയം വളണ്ടിയര്‍മാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവര്‍, പൊലിസ് ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങി 220 പേര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പരിശീലനവും ബോധവത്ക്കരണ ക്ലാസുകളും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.